മദ്രസ അധ്യാപകന്റെ കൊലപാതകം: മൂന്നുപേര്‍ പൊലീസ് പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th March 2017 08:46 AM |
Last Updated: 24th March 2017 07:01 PM | A+A A- |

കാസര്‍ഗോഡ്:മദ്രസ അധ്യപകനെ താമസ സ്ഥലത്തു കയറി വെട്ടിക്കൊന്ന കേസില്‍ മൂന്നു പേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഇവരെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്!ലാം മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ വെട്ടിക്കൊലപ്പെടുത്തിയ രീതിയില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ളവര്‍ ഇതുവരെ ക്രിമിനല്‍ കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്തവരാണെന്നാണ് വിവരം.