ശിക്ഷിക്കപ്പെട്ടവരെ നിയമവിരുദ്ധമായി തുറന്നുവിടുന്നത് ശരിയല്ല:കാനം 

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
ശിക്ഷിക്കപ്പെട്ടവരെ നിയമവിരുദ്ധമായി തുറന്നുവിടുന്നത് ശരിയല്ല:കാനം 

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  ശിക്ഷിക്കപ്പെട്ട പ്രതികളെ നിയമവിരുദ്ധമായി തുറന്നുവിടുന്നതും കോടതിക്ക് പുറത്ത് കുറ്റവിമുക്തരാക്കുന്നതും ശരിയായ നടപടിയല്ല. ടിപി കേസ് പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് വിയ്യൂര്‍ ജയിലില്‍ നിന്ന് പോയിട്ടില്ല. ജയില്‍ ഉപദേശകസമിതികള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കാനം പ്രതികരിച്ചു. 

ടിപി കേസിലെ പ്രതികള്‍ക്കും ചന്ദ്രബോസ് വധകക്കേസ് പ്രതി നിഷാമിനും ഉള്‍പ്പെടെ ശിക്ഷാ ഇളവ് അനുവദിച്ച വാര്‍ത്തകള്‍ ഇന്നലെ പുറത്തു വന്നിരുന്നു. അതിന് ശേഷം സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനമെടുത്തത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്ന വാര്‍ത്തകള്‍ തൊട്ടുപിന്നാലെ വന്നു.  ഇതിനായുള്ള  ശുപാര്‍ശകള്‍ തയ്യാറാക്കിയത് 2016 ഫെബ്രുവരിയിലാണ്. പട്ടികയില്‍ വിവാദ സ്വാമി സന്തോഷ് മാധവനും ഉള്‍പ്പെട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ 2580 പേരുടെ പട്ടികയാണ് ഉണ്ടാക്കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com