എം.എം. ഹസന് താല്‍ക്കാലിക ചുമതല
By സമകാലിക മലയാളം ഡസ്‌ക് | Published: 25th March 2017 06:24 PM |
Last Updated: 25th March 2017 06:26 PM | A+A A- |

തിരുവനന്തപുരം: കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസന് കെ.പി.സി.സി. അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല. വി.എം. സുധീരന്റെ അപ്രതീക്ഷിത രാജിയ്ക്കു പിന്നാലെ ഒഴിവുവന്ന അധ്യക്ഷ പദവിയിലേക്ക് സ്ഥിരം അധ്യക്ഷനെ നിയമിക്കുംവരെയാണ് ഈ ചുമതലയുള്ളത്.
വി.ഡി. സതീശന്‍, ലാലി വിന്‍സെന്റ് എന്നിവരാണ് നിലവില്‍ വൈസ് പ്രസിഡന്റുമാരായി കെ.പി.സി.സിയ്ക്കുള്ളത്. ഇക്കൂട്ടത്തില്‍ വി.എം. സുധീരനെ
മാറ്റുന്നതിന് ഏറ്റവുംകൂടുതല്‍ പ്രത്യക്ഷമായും പരോക്ഷമായും പോരാട്ടം നടത്തിയതും ഹസന്‍ തന്നെയായിരുന്നു.
കെ.പി.സി.സി. അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സംഘടനാ തെരഞ്ഞെടുപ്പുവരെ കാത്തുനില്‍ക്കണോ അതിനുമുന്നേ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാമായിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് ചര്‍ച്ചയിലാണ്. അതിനിടയിലാണ് എം.എം. ഹസനെ താല്‍ക്കാലിക പ്രസിഡന്റാക്കിക്കൊണ്ടുള്ള ഹൈക്കമാന്റിന്റെ തീരുമാനം വന്നത്.