കളക്ടറുടെ ഉത്തരവ് ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സര വെടിക്കെട്ട്
Published: 25th March 2017 02:48 PM |
Last Updated: 25th March 2017 02:48 PM | A+A A- |

കൊല്ലം: മലനാട് ദുര്യോധന ക്ഷേത്രത്തില്‍ അനുമതിയില്ലാതെ മത്സരവെടിക്കെട്ട്.വെടിക്കെട്ട് നടത്തരുതെന്ന് കളക്ടറുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും ആചാരത്തിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ വെടിക്കെട്ട് നടത്തുകയായിരുന്നു. അനുമതിയില്ലെന്നറിഞ്ഞിട്ടും പൊലീസ് നോക്കി നില്‍ക്കെയാണ് വെടിക്കെട്ട് നടന്നത്. ക്ഷേത്രത്തിന് സമീപത്തെ വയലിലായിരുന്നു വെടിക്കെട്ട് നടന്നത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ മത്സരവെടിക്കെട്ടല്ലെന്നാണ് പൊലീസ് പറയുന്നത്.
വെടിക്കെട്ട് നടത്തിയതുമായി ബന്ധപ്പെട്ട് 22 ക്ഷേത്രം ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 1990ല്‍ ഇതേ ക്ഷേത്രത്തില്‍ നടത്തിയ വെടിക്കെട്ടില്‍ 26 പേര്‍ മരിച്ചിരുന്നു.
മാസത്തിനു മുമ്പുതന്നെ ക്ഷേത്രം ഭാരവാഹികള്‍ വെടിക്കെട്ടിന് അനുമതി വേണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ വെടിക്കെട്ടിന് അനുമതി നല്‍കാനാവില്ലെന്ന് കളക്ടര്‍ തന്നെ ഭാരവാഹികളെ പല തവണ അറിയിക്കുകയും ചെയ്തിരുന്നു. ഉത്സവ സീസണയതിനാല്‍ തന്നെ നിരവധി ക്ഷേത്രങ്ങള്‍ ആചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്താന്‍ അനുമതി തേടി കളക്ടറെ സമീപിച്ചിരുന്നു. ആര്‍ക്കും വെടിക്കെട്ടിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു കളക്ടറുടെ മറുപടി.
വെടിക്കെട്ട് നടത്തിയത് വിവാദമായിരിക്കെ നടത്തിയത് മത്സരകമ്പമല്ലെന്നും വെടിക്കട്ടിന് ഉപയോഗിച്ചത് ചൈനീസ് പടക്കങ്ങളാണെന്ന വാദമാണ് ക്ഷേത്രഭാരവാഹികള്‍ അഭിപ്രായപ്പെടുന്നത്.