കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം; 10 കടകള്‍ കത്തിനശിച്ചു
Published: 25th March 2017 07:14 AM |
Last Updated: 25th March 2017 11:54 AM | A+A A- |

image
കൊല്ലം: കൊല്ലം നഗരത്തിലെ ചിന്നക്കടയില്‍ വന്‍ തീപിടുത്തം. രാവിലെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഫയര്‍ഫോഴ്‌സിന്റെ 18 യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായാതായി കണക്കാക്കുന്നു.
രാവിലെ 4.30 ഓടെയാണണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന. പായിക്കട റോഡിലെ കടകളാണ് കത്തിനശിച്ചത്. 5 തുണിക്കടകളും ഒരു ഫര്‍ണീച്ചര്‍ കടയും പൂര്‍ണമായും കത്തിനശിച്ചു. പഴയനിര്‍മ്മാണ രീതിയുലുള്ള കെട്ടിടങ്ങളായത് തീ പടര്‍ന്ന് പിടിക്കാന്‍ കാരണമായി. ഇടുങ്ങിയ റോഡുകള്‍ ആയത് കൊണ്ട് തന്നെ ഫയര്‍ഫോഴ്‌സ് യൂണി്റ്റ് എത്താന്‍ വൈകിയതും തീ പടര്‍ന്ന് പിടിക്കാന്‍ ഇടയായെന്നാണ് നാട്ടുകാരുടെ ആരോപണം.