പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശംഖ് മോഷണം പോയി; പിന്നില്‍ ഉത്തരേന്ത്യന്‍ സ്വദേശിയെന്ന് സംശയം
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th March 2017 02:41 PM |
Last Updated: 25th March 2017 02:41 PM | A+A A- |

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും ശംഖ് മോഷണം പോയി. ഉത്തരേന്ത്യന്‍ സ്വദേശിയെന്ന സംശയിക്കപ്പെടുന്നയാള്‍ ശംഖുമായി കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ക്ഷേത്രത്തില്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖുകളില്‍ ഒന്നാണ് കാണാതെ പോയിരിക്കുന്നത്. ശനിയാഴ്ച രാവിലെ പൂജയ്ക്ക് ശേഷം ശ്രീകോവിലിന് സമീപം സൂക്ഷിച്ചിരുന്നിടത്ത് നിന്നാണ് ശംഖ് മോഷണം പോയത്. 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലുള്ള ക്ഷേത്രത്തില്‍ നടന്നിരിക്കുന്ന മോഷണം സുരക്ഷ വീഴ്ചയാണെന്നാണ് വിലയിരുത്തുന്നത്.
ക്ഷേത്രം മതിലകം അധികൃതരുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്. ക്ഷേത്രത്തിന്റെ സുരക്ഷ ചുമതലയുള്ള എസ്പി തമ്പി എസ് ദുര്‍ഗാദത്തും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.