കൊടി സുനിയെയും കിര്‍മാനി മനോജിനെയും ഒഴിവാക്കിയത് മുഖ്യമന്ത്രി നേരിട്ട്, നിഷാം ഉള്‍പ്പെടെ ഏഴു കാപ്പ കുറ്റവാളികളെയും വെട്ടി

ചന്ദ്രബോസ് വധകേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാം, മുത്തൂറ്റ് വധകേസിലെ ഓം പ്രകാശ് എന്നിവരാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ട കാപ്പ കുറ്റവാളികള്‍. 
കൊടി സുനിയെയും കിര്‍മാനി മനോജിനെയും ഒഴിവാക്കിയത് മുഖ്യമന്ത്രി നേരിട്ട്, നിഷാം ഉള്‍പ്പെടെ ഏഴു കാപ്പ കുറ്റവാളികളെയും വെട്ടി

തിരുവനന്തപുരം: ശിക്ഷാ ഇളവിനു ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ വിവാദ പട്ടികയില്‍നിന്ന് കൊടും കുറ്റവാളികളായ ഒന്‍പതു പേരെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഒഴിവാക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കൊടി സുനി, കിര്‍മാനി മനോജ് എന്നിവരെ മുഖ്യമന്ത്രി ഇടപെട്ട് പട്ടികയില്‍നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് ഹിന്ദു ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജയിലിലെ സെല്‍ഫോണ്‍ ഉപയോഗം, സോഷ്യല്‍ മീഡിയയില്‍ പടം പോസ്റ്റ് ചെയ്യല്‍, ജയിലര്‍മാരുമായുള്ള സംഘട്ടനം തുടങ്ങിയ കേസുകളില്‍ പെട്ട ഇവര്‍ ഇളവിന് അര്‍ഹരല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. കാപ പ്രകാരം കുറ്റം ചുമത്തപ്പെട്ട ഏഴു പേരെയും മുഖ്യമന്ത്രി ഈ വിധത്തില്‍ ഒഴിവാക്കിയതായി വാര്‍ത്ത പറയുന്നു. ചന്ദ്രബോസ് വധകേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാം, മുത്തൂറ്റ് വധകേസിലെ ഓം പ്രകാശ് എന്നിവരാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ട കാപ്പ കുറ്റവാളികള്‍. 

2015 ഓഗസ്റ്റ് 12ന് യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ പട്ടികയില്‍ 2580 പേരുകളാണ് ഉണ്ടായിരുന്നത്. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ജയില്‍ വകുപ്പ് 1922 പേരുടെ പട്ടിക തയാറാക്കി. ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഇതു പുനപരിശോധിച്ച് 1869 ആക്കി കുറയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com