മാര്‍ച്ച് 30ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്‌ 
മാര്‍ച്ച് 30ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

കൊച്ചി: മാര്‍ച്ച് 30ന് കേരളത്തില്‍ മോട്ടോര്‍ വാഹന പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും. 24 മണിക്കൂറായിരിക്കും പണിമുടക്ക്. 

ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നേരത്തെ ഇന്‍ഷൂറന്‍സ് പ്രീമിയം തുക വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചരക്ക് വാഹനങ്ങളും അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com