ആരോപണം തെറ്റെങ്കില്‍ രാജി പിന്‍വലിക്കണം: തോമസ് ചാണ്ടി
By സമകാലിക മലയാളം ഡസ്‌ക് | Published: 26th March 2017 08:16 PM |
Last Updated: 26th March 2017 08:16 PM | A+A A- |

കുവൈറ്റ്: എ.കെ. ശശീന്ദ്രന്റേതെന്നു പറയപ്പെടുന്ന ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതോടെ മന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ച് ആരോപണം തെറ്റാണെങ്കില്‍ രാജി പിന്‍വലിക്കണമെന്ന് തോമസ് ചാണ്ടി എം.എല്‍.എ. പറഞ്ഞു.
ഗൂഢാലോചന നടത്തി എന്ന് തോന്നുന്നില്ല. അന്വേഷണം നടത്തി മുഖ്യമന്ത്രിയ്ക്ക് ഈ ആരോപണം തെറ്റാണെന്ന് തോന്നുകയാണെങ്കില്‍ രാജി പിന്‍വലിയ്ക്കണമെന്നും തോമസ് ചാണ്ടി എം.എല്‍.എ. ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
രണ്ട് എം.എല്‍.എ.മാരാണ് എന്‍.സി.പിയ്ക്കുള്ളത്. രണ്ടരവര്‍ഷത്തിനുശേഷം ശശീന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞ് തോമസ് ചാണ്ടിയ്ക്ക് നല്‍കണമെന്നാണ് സ്വകാര്യ വ്യവസ്ഥയുള്ളത്. ഇത്തരമൊരു ആരോപണം കൊണ്ടുവന്ന് ശശീന്ദ്രനെ നേരത്തേതന്നെ പുറത്താക്കുകയാണെങ്കില്‍ തോമസ് ചാണ്ടിയ്ക്ക് ആ സ്ഥാനമുറപ്പിക്കാമെന്ന മോഹമാണ് എന്ന് വ്യാഖ്യാനങ്ങളുണ്ടായിരുന്നു. തോമസ് ചാണ്ടി നടത്തിയ ഗൂഢാലോചനയാണോ എന്നുപോലും സംശയിക്കുകയുമുണ്ടായി.