കെഎസ്‌യു പിടിച്ചെടുത്ത് എ ഗ്രൂപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th March 2017 07:48 AM |
Last Updated: 26th March 2017 07:48 AM | A+A A- |

കെഎസ്‌യു സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് മേല്‍കൈ. എ ഗ്രൂപ്പുകാരനായ കെ എം അഭിജിത്താണ് പുതിയ പ്രസിഡന്റ്. ഐ ഗ്രൂപ്പിലെ വി.പി റഷീദ് സസ്ഥാന സീനിയര്‍ വൈസ്പ്രസിഡന്റായി. 13 ജില്ലകളിലെ സംഘടന തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ 11ലും എ ഗ്രൂപ്പുകാരാണ് പ്രസിഡന്റുമാര്‍. കണ്ണൂരിലെ ഫലം വന്നിട്ടില്ല. തിരുവനന്തപുരവും കൊല്ലവും ഐ വിഭാഗം നേടി. വോട്ടെണ്ണല്‍ പൂര്‍ത്തിയായെങ്കിലും തര്‍ക്കമുള്ളതിനാലാണ് കണ്ണൂരില്‍ ഫലം പ്രഖ്യാപിക്കാത്തത്.