ശശീന്ദ്രനെതിരെ പോലീസ് കേസെടുക്കില്ല
By സമകാലിക മലയാളം ഡസ്‌ക് | Published: 26th March 2017 06:20 PM |
Last Updated: 26th March 2017 06:20 PM | A+A A- |

കൊച്ചി: അശ്ലീച്ചുവയുള്ള ഫോണ്‍സംഭാഷണങ്ങള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച എ.കെ. ശശീന്ദ്രനെതിരെ പോലീസ് കേസെടുക്കില്ല. സ്വമേധയാ കേസെടുക്കേണ്ടെന്നാണ് പോലീസ് ഉന്നതരില്‍നിന്നും ലഭിച്ച തീരുമാനം.
സ്ത്രീയ്ക്ക് പരാതിയുണ്ടെങ്കില്‍ നല്‍കാം. പരാതി കിട്ടിയാല്‍ കേസെടുക്കും. ശശീന്ദ്രന്‍ പോലീസില്‍ പരാതി നല്‍കുകയാണെങ്കില്‍ നടപടിയെടുക്കാമെന്നുമാണ് പോലീസിന്റെ നിലപാട്.