ദേവികുളം സബ് കളക്ടര്‍ക്കെതിരെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി; സബ് കളക്ടര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു 

സബ് കളക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ദേവികുളം സബ് കളക്ടറുടെ ഓഫിസിനു മുന്നില്‍ രണ്ടാഴ്ചയിലേറെയായി സിപിഎം അണികള്‍ സത്യഗ്രഹ സമരം നടത്തുകയാണ്‌ 
ദേവികുളം സബ് കളക്ടര്‍ക്കെതിരെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി; സബ് കളക്ടര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു 

ദേവികുളം സബ്കളക്ടര്‍ക്കതിരെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെക ജയചന്ദ്രന്‍. സബ്കളക്ടര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. സബ്കളക്ടറെ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല. ദേവികുളം ആര്‍ഡിഒ പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ദേവികുളത്ത് സിപിഎം കര്‍ഷക സംഘത്തെ മുന്നില്‍ നിര്‍ത്തി നടത്തുന്ന സമരം തുടരുന്നതിനിടയിലാണ് സിപിഐഎം ജില്ലാ സെക്രട്ടറി സബ്കളക്ടറെ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. 
മൂന്നാറില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പേരില്‍ ദേവികുളം സബ് കളക്ടര്‍ വി.ശ്രീറാമിനെ മാറ്റില്ലെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍പറഞ്ഞിരുന്നു.സബ് കളക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ദേവികുളം സബ് കളക്ടറുടെ ഓഫിസിനു മുന്നില്‍ രണ്ടാഴ്ചയിലേറെയായി സിപിഎം അണികള്‍ സത്യഗ്രഹ സമരം നടത്തുകയാണ്‌. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com