തിലകനോട് അമ്മ വലിയ തെറ്റൊന്നും ചെയ്തിട്ടില്ല;മധു
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th March 2017 09:41 AM |
Last Updated: 27th March 2017 11:54 AM | A+A A- |

കൊച്ചി: അന്തരിച്ച നടന്‍ തിലകനോട് താരസംഘടന അമ്മ വലിയ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നടന്‍ മധു. തിലകന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകായിരുന്നു അദ്ദേഹം. തിലകനെ രണ്ടു വര്‍ഷം അമ്മ വിലക്കി എന്ന് പ്രചരിപ്പിക്കുന്നുണ്ട്.എന്നാല്‍ ആ സമയത്തും തിലകന്‍ സിനിമയില്‍ അഭിനയിച്ചിരുന്നു.അദ്ദേഹം പറഞ്ഞു. അമ്മയുടെ നേതൃത്വത്തില്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ചുമതല 'അമ്മ' ഏല്‍പിച്ചതു തിലകനെയായിരുന്നു.എന്നാല്‍ രണ്ടു വര്‍ഷമായിട്ടും അതില്‍ ഒരു പുരോഗതിയും ഇല്ലാതെ വന്നപ്പോഴാണ് ദിലീപ് അത് ഏറ്റെടുത്തത്.അദ്ദേഹം പറഞ്ഞു.