43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു; പ്ലസ് വണ്‍ പരീക്ഷയിലും ചോദ്യപേപ്പര്‍ വിവാദം
By സമകാലിക മലയാളം ഡസ്‌ക് | Published: 27th March 2017 03:35 PM |
Last Updated: 27th March 2017 05:18 PM | A+A A- |

കൊച്ചി: പ്ലസ് വണ്‍ മോഡല്‍ പരീക്ഷയില്‍ ജ്യോഗ്രഫി ചോദ്യപേപ്പറില്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ. തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് ഈ അബദ്ധം കടന്നുകൂടിയത്.
വിവാദത്തെത്തുടര്‍ന്ന് എസ്.എസ്.എല്‍.സി. കണക്കു പരീക്ഷ വീണ്ടും നടത്തുന്നതിനെക്കുറിച്ച് സമരങ്ങളും മറ്റും നടക്കുന്ന സാഹചര്യത്തിലാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തി ചോദ്യപേപ്പറില്‍ അബദ്ധം സംഭവിച്ചത്.
വിദ്യാര്‍ത്ഥികളുടെ പരീക്ഷയുമായി തുടര്‍ച്ചയായി വിവാദങ്ങളുണ്ടാകുകയാണ്. ഇതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘനകള്‍ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. കാവിവത്കരണം എന്നതുപോലെ വിദ്യാഭ്യാസ മേഖലയെ ചുവപ്പ്‌വത്കരിക്കുവാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത് എന്ന് വലതു അധ്യാപകസംഘടനകള്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും എസ്.എഫ്.ഐ. പ്രതിനിധികളും പ്രതികരിച്ചു.