ഫോണ്‍ ചോര്‍ത്തല്‍ ഗൗരവമുള്ളത്, ജൂഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th March 2017 01:24 PM |
Last Updated: 27th March 2017 04:18 PM | A+A A- |

തിരുവനന്തപുരം: എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍ വിവാദത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കുമെന്നും അന്വേഷണ വിഷയങ്ങള്‍ അപ്പോള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് എകെ ശശീന്ദ്രന്‍ രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫോണ്‍ സംഭാഷണം പുറത്തുവന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് ശശീന്ദ്രന്‍ പറഞ്ഞു.
മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ശശീന്ദ്രന്‍ വ്യക്തമാക്കി. തത്കാലം അന്വേഷണം നടക്കെട്ട. അന്വേഷണം നടക്കുമ്പോള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത് നല്ലതല്ലെന്ന ചിന്തയാണ് രാജിക്കിടയാക്കിയത്. പാര്‍ട്ടിക്ക് മറ്റൊരു മന്ത്രിസ്ഥാനം എന്നത് ചര്‍ച്ച ചെയത്ത് തീരുമാനിക്കും.
ശശീന്ദ്രന്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുമെന്നാണ് സൂചന. അതേസമയം മന്ത്രിപദത്തിനായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി നീക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.