രാജേന്ദ്രനെ തള്ളി വിഎസ്;ദേവികുളം സബ് കളക്ടറുടെ നടപടികള്‍ തൃപ്തികരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th March 2017 12:33 PM |
Last Updated: 27th March 2017 03:50 PM | A+A A- |

ദേവികുളം സബ് കളക്ടറെ മാറ്റണമെന്നുള്ള സിപിഐഎം ഇടുക്കി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടിനെ തള്ളി വിഎസ് അച്യുതാനന്ദന്‍. സബ് കളക്ടറുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. സബ് കളക്ടറെ മാറ്റേണ്ടതില്ല. മുഴുവന്‍ കയ്യേറ്റങ്ങളും പൊളിച്ചു കളയണം. വിഎസ് പറഞ്ഞു.
ദേവികുളം സബ് കളക്ടറെ നീക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമരത്തിലാണ്. ഇന്നലെ ഇടുക്കി ജില്ലാ സെക്രട്ടറി സബ് കളക്ടര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.സബ് കളക്ടര്‍ ചട്ടം ലംഘിക്കുകയാണ് എന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.ക ജയചന്ദ്രന്റെ ആരോപണം. ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ സിപിഐഎമ്മും സിപിഐയും രണ്ടു തട്ടിലാണ്. സബ് കളക്ടറെ മാറ്റേണ്ടതില്ല എന്നാണ് സിപിഐ നിലപാട്.