തൃശൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ജിവനൊടുക്കിയ നിലയില്‍

തൃശൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ജിവനൊടുക്കിയ നിലയില്‍

എരുമപ്പെട്ടി: തൃശൂരില്‍ ഒരു കുടംബത്തിലെ നാലു പേര്‍ ജീവനൊടുക്കിയ നിലയില്‍. എരുമപ്പെട്ടി കൈക്കുളങ്ങര ക്ഷേത്രത്തിനടുത്ത് കാട്ടിലും പറമ്പില്‍ വേലായുധന്റെ മകന്‍ സുരേഷ്(37), ഭാര്യ ധന്യ(34), മക്കളായ വൈഗ(8), വൈശാഖി(6) എന്നിവരാണ് മരിച്ചത്.

ധന്യയെയും മക്കളെയും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയിലും സുരേഷിനെ കിണറിനു തൊട്ടടുത്ത മാവില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വൈഗയുടെ ഇരട്ട സഹോദരി വൈഷ്ണവി(8) കിണറിനകത്ത് വേരില്‍ പിടിച്ചു നിന്നു. രാവിലെ നടക്കാനിറങ്ങിയവര്‍ വൈഷ്ണവിയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് സുരേഷിനെ തൂങ്ങി മരിച്ച നിലയിലും വൈഷ്ണവിയെ കിണറ്റിലും കണ്ടെത്തിയത്.വൈഷ്ണവിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

കുട്ടികള്‍ക്ക് ഉറക്ക ഗുളിക കൊടുത്ത ശേഷം കിണറ്റിലിട്ടതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com