തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍സിപി തീരുമാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th March 2017 01:09 PM |
Last Updated: 28th March 2017 06:09 PM | A+A A- |

ലൈംഗിക സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്ന് രാജിവെച്ച എ കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി നേതൃയോഗത്തില്‍ തീരുമാനം.മുഖ്യമന്ത്രിയേയും കേന്ദ്ര നേത്യത്വത്തേയും ഇക്കാര്യം അറിയിക്കും. തീരുമാത്തെ എ കെ ശശീന്ദ്രനും പിന്തുണച്ചു. ഏതാണട് ഒരു മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തിന് ഒടുവിലാണ് പാര്‍ട്ടിക്കുള്ള രണ്ടാമത്തെ എംഎല്‍എ ആയ തേമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍സിപി തീരുമാനിച്ചത്. നിലവില്‍ കുട്ടനാട് എംഎല്‍എയാണ് തോമസ് ചാണ്ടി. മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണ് എന്ന് സിപിഎം സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നു. ഇതിന് എതിര്‍പ്പു പ്രകടിപ്പിച്ചു സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തിയരുന്നു.