വാളയാര്‍ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയില്‍ കണക്കില്‍പെടാത്ത തുക പിടികൂടി
By സമകാലിക മലയാളം ഡസ്‌ക് | Published: 28th March 2017 09:58 PM |
Last Updated: 29th March 2017 05:41 PM | A+A A- |

പാലക്കാട്: വാളയാര്‍ ആര്‍.ടി.ഒ. ചെക്‌പോസ്റ്റില്‍ വിജിലന്‍സിന്റെ പരിശോധന. കണക്കില്‍ പെടാത്ത 7,200 രൂപ പിടികൂടി. അഴിമതിരഹിത വാളയാര്‍ എന്ന പദ്ധതിയിലൂടെ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അഴിമതി മുക്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതാണ്. എന്നാല്‍ പിന്നീട് ഇത് തുടര്‍ന്നുപോകാന്‍ സാധിച്ചില്ല. സമീപകാലത്ത് തുടര്‍ച്ചയായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വാളയാര്‍ ആര്‍.ടി.ഒ. ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സിന്റെ പരിശോധന നടത്തിയത്. ഇതിലാണ് കണക്കില്‍പെടാത്ത തുക പിടികൂടിയത്.