തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം;എന്‍സിപി നേതൃയോഗം ഇന്ന്

എന്‍സിപിയുടെ മന്ത്രിസ്ഥാനം തിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് സിപിഐഎം നേരത്തേ വ്യക്ത്മാക്കിയിരുന്നു
തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം;എന്‍സിപി നേതൃയോഗം ഇന്ന്

ലൈംഗിക സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യം എന്‍സിപിക്കുള്ളില്‍ ശക്തം. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് എന്‍സിപി നേതൃയോഗം  ചേരും. ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ എന്‍സിപി തീരുമാനം പ്രഖ്യാപിക്കും.പാര്‍ട്ടി തീരുമാനിച്ചാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. രാഷ്ട്രീയ ഗൂഡോലോചന സംഭവത്തിന് പിന്നില്‍ ഇല്ലെന്നും മന്ത്രിസ്ഥാനം മറ്റു പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കില്ല എന്നും തോമസ് ചാണ്ടി പറഞ്ഞു.

എന്‍സിപിയുടെ മന്ത്രിസ്ഥാനം തിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് സിപിഐഎം നേരത്തേ വ്യക്ത്മാക്കിയിരുന്നു. എന്നാല്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കി ഇടത് മന്ത്രിസഭയില്‍ ഇടം നല്‍കുന്നത് ഉചിതമാകുമോ എന്ന ആശങ്ക സിപിഐഎം കേന്ദ്ര നേതൃത്വം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എതിര്‍പ്പ് നേരത്തെ തന്നെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിച്ചതാണെന്നും സിപിഐഎം കേന്ദ്രനേതൃത്വം പറയുന്നു.

രണ്ട് എംഎല്‍എമാര്‍ മാത്രമുള്ള എന്‍സിപിയില്‍ അടുത്ത ഊഴം തോമസ് ചാണ്ടിക്ക് തന്നെയാണ്. മന്ത്രിസ്ഥാനം പങ്കിട്ടെടുക്കും എന്ന് ഉടമ്പടിക്ക് അനുസരിച്ചാണ് എകെ ശശീന്ദ്രന്‍ ആദ്യം മന്ത്രിയായത്. 
എന്നാല്‍ തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം നല്‍കുന്നതിന് എതിര്‍പ്പുള്ള നേതാക്കളും പാര്‍ട്ടിയിലുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുന്നോട്ട് വെക്കാനുള്ള നിര്‍ദ്ദേശങ്ങളും ഇന്ന് ചര്‍ച്ച ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com