സംസ്ഥാനത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍

സംസ്ഥാനത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍

സംസ്ഥാനത്തെ ബവ്‌റിജസ് ഔട്ടുലെറ്റുകളൊന്നും പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ ബവ്‌റിജസ് ഔട്ടുലെറ്റുകളൊന്നും പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍. സംസ്ഥാനത്തിലെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കുള്ള പണം ലഭിക്കുന്നത് ബവ്‌റിജസ് കോര്‍പ്പറേഷനില്‍ നിന്നാണെന്നും അതിനാല്‍ ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ ഒരു കാരണവശാലും പൂട്ടാനാലില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ മാത്രമല്ല. മാറി മാറി വരുന്ന ഭരണത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാഫിയാ സംഘങ്ങളാണ് ബവ്‌റിജസ് ചില്ലറ വില്‍പ്പനശാലകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

ജനവാസ കേന്ദ്രങ്ങളല്ലാത്തയിടങ്ങളിലും ബിവറേജുകള്‍ മാറ്റി സ്ഥാപിക്കാന്‍ അനുവദിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ- സംസ്ഥാന പാതകളില്‍ നിന്ന് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ പ്രതിഷേധം കാരണം പലയിടങ്ങളിലും ഇതിന് സാധിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com