ഒരു സ്‌കൂളില്‍ നാടന്‍ പാട്ട് പാടിയാല്‍ എന്താണ് സംഭവിക്കുക? നിങ്ങള്‍ ഊഹിക്കുന്നതിനും അപ്പുറത്താണ് ഈ വീഡിയോ. കണ്ടുനോക്കൂ
By സമകാലിക മലയാളം ഡസ്‌ക് | Published: 29th March 2017 04:46 PM |
Last Updated: 29th March 2017 05:13 PM | A+A A- |

കൊച്ചി: ആലപ്പുഴയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ യൂണിയന്‍ ഉദ്ഘാടന ചടങ്ങിനെത്തുടര്‍ന്നാണ് നാടന്‍പാട്ട് സംഘം നാടന്‍പാട്ടു പാടിയത്. ഇതോടെ കുട്ടികളാകെ നൃത്തം ചെയ്യാന്‍ തുടങ്ങി. മുടിയാട്ടമായിരുന്നു പാട്ട്. അതോടെ ആട്ടം തലയിലേക്ക് കയറി. പെണ്‍കുട്ടികളടക്കം നിറഞ്ഞാട്ടമായി. ഓരോരുത്തരായി തലകറങ്ങി വീണുതുടങ്ങിയെങ്കിലും താഴെ വീണിടത്തുനിന്നും ചിലര്‍ ആട്ടം തുടര്‍ന്നു. അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരില്‍ ഓരോരുത്തരെയായി അവിടെനിന്ന് മാറ്റുമ്പോഴും പാട്ടിനൊത്ത് ആടിക്കൊണ്ടിരിക്കുകയായിരുന്നു. ചില അധ്യാപകര്‍ ഇത് വീഡിയോയില്‍ പകര്‍ത്തുന്ന തിരക്കിലുമായിരുന്നു.
മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ ജോസ്‌കുട്ടി പനയ്ക്കലാണ് തന്റെ വാളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു സുഹൃത്ത് അയച്ചുതന്ന വീഡിയോ ആണിതെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം: