ചോദ്യപേപ്പര്‍ വിവാദം കത്തിക്കാന്‍ പ്രതിപക്ഷം;ഇന്ന് ചെന്നിത്തലയുടെ സത്യഗ്രഹം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2017 07:53 AM |
Last Updated: 29th March 2017 04:22 PM | A+A A- |

തിരുവനന്തപുരം: ചോദ്യപേപ്പര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഏകദിന സത്യഗ്രഹം നടത്തും. രാവിലെ 10മുതല്‍ ഒരുമണിവരെയാണ് സത്യഗ്രഹം. കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. ജുഡീഷ്യന്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ചെന്നിത്തല ഇന്നലെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിിയിരുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ വ്യാപക ക്രമക്കേടാണ് നടന്നതെന്ന് ഇന്നലെ രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.