വര്‍ക്കലയില്‍ നാലര വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി
Published: 29th March 2017 07:15 PM |
Last Updated: 29th March 2017 07:15 PM | A+A A- |

തിരുവനന്തപുരം: വര്‍ക്കലയില്‍ നാലര വയസ്സുകാരിയായ എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് പീഡനം പുറത്തുകൊണ്ടുവന്നത്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തെ കുറിച്ച് ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വര്‍ക്കല പോലീസ് വ്യക്തമാക്കി.
അയല്‍പ്പക്കത്തെ വീട്ടുമുറ്റത്ത് മറ്റുകുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അയല്‍വാസിയായ യുവാവ് വീട്ടിനകത്തേക്ക് വിളിച്ചുകൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടി അമ്മയോട് ഇതേകുറിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു.
കുട്ടിയെ വര്‍ക്കല താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധ നടത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു.