സ്വരം കടുപ്പിച്ച് സു്പ്രീം കോടതി, സംസ്ഥാന ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടേണ്ടി വരും
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2017 05:40 PM |
Last Updated: 29th March 2017 05:48 PM | A+A A- |

ന്യൂഡെല്‍ഹി: ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന ഗൗരവമേറിയതെന്ന് സുപ്രീം കോടതി. പാതയോരങ്ങളില്‍ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ മദ്യശാല പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ദേശീയ പാതയോരങ്ങളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി വിധിയെന്നും മദ്യനിരോധനമല്ല വിധിയിലൂടെ ഉദ്ദേശിച്ചതെന്നും വാദത്തിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കേസില്‍ നാളെയും വാദം തുടരും. അതിന് ശേഷമായിരിക്കും തീരുമാനമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
മദ്യഉപഭോഗം സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ഘടനയെ ബാധിക്കുമെങ്കില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കോടതിയെ സമീപിക്കുമായിരുന്നെന്നും അതുണ്ടായില്ലെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കി. കേസില്‍ കോടതിയെ സമീപിച്ചവരില്‍ ഭൂരിഭാഗവും സ്വകാര്യഉടമകളായിരുന്നു. അതേസമയം സംസ്ഥാന ഹൈവേകള്‍ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു.
ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന ആവശ്യവുമായി കേരളത്തില്‍ നിന്നും വെബ്‌കോയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഏപ്രില്‍ ഒന്നിന് മുമ്പ് ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്നതായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മദ്യശാലകള്‍ മാറ്റാന്‍ വെബ്‌കോയ്ക്ക് സാധിച്ചിരുന്നില്ല. മദ്യശാലകള്‍ മാറ്റുന്നതിനായി തീരുമാനം എടുത്തിരുന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പും, ആരാധനാലയങ്ങളും, വിദ്യാലയങ്ങളുമെല്ലാം മാറ്റുന്ന സ്ഥത്തുണ്ടായതിനാല്‍ സമയപരിധി നീട്ടി നല്‍കണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം.
സുപ്രീം കോടതി ഉത്തരവില്‍ മാറ്റമുണ്ടായില്ലെങങ്കില്‍ സംസ്ഥാന ദേശീയ പാതയോരത്തെ 157 വെബ്‌കോ ഔട്ട്‌ലെറ്റുകള്‍ അടയ്‌ക്കേണ്ടിവരും. കണ്‍സ്യൂമര്‍ ഫെഡിന്റെ 37 മദ്യഷോപ്പുകള്‍ പൂട്ടേണ്ടി വരും.