ആരു വിളിച്ചു, എന്തിന് വിളിച്ചു എന്ന് അന്വേഷിക്കും;  ജസ്റ്റിസ് പിഎ ആന്റണി അന്വേഷണ കമ്മിഷന്‍

ശശീന്ദ്രനെ കെണിയൊരുക്കി കുടുക്കിയാണെന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണ് സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ആരു വിളിച്ചു, എന്തിന് വിളിച്ചു എന്ന് അന്വേഷിക്കും;  ജസ്റ്റിസ് പിഎ ആന്റണി അന്വേഷണ കമ്മിഷന്‍

തിരുവനന്തപുരം: എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദം റിട്ട. ജസ്റ്റിസ് പിഎ ആന്റണി അന്വേഷിക്കും. ഫോണ്‍ വിളിച്ചത് ആര്, എന്തിന് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെയുളളവ കമ്മിഷന്‍ അന്വേഷിക്കും. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷനോടു നിര്‍ദേശിക്കുക.

ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദം അന്വേഷിക്കാന്‍ ജൂഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജുഡീഷ്യല്‍ കമ്മിഷനെയും പരിഗണനാ വിഷയങ്ങളും തീരുമാനിച്ചത്. ഫോണ്‍ സംഭാഷണം എഡിറ്റ ചെയ്താണോ ചാനല്‍ സംപ്രേഷണം ചെയ്തത് എന്നും കമ്മിഷന്‍ അന്വേഷിക്കും. 

ശശീന്ദ്രനെ കെണിയൊരുക്കി കുടുക്കിയാണെന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണ് സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പരാതി നല്‍കാനെത്തിയ വീട്ടമ്മയുടെ നമ്പര്‍ വാങ്ങി ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തി എന്നായിരുന്നു ചാനലിന്റെ ആരോപണം. അധികാര ദുര്‍വിനിയോഗമാണ് മന്ത്രി നടത്തിയത് എന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ചാനലിലെ ജീവനക്കാരിയെ ഉപയോഗിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നു എന്നാണ് പിന്നീട് ആക്ഷേപം ഉയര്‍ന്നത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഇന്റലിജന്‍സിന്റെ പക്കല്‍ ഉണ്ടെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com