മിഷേലിന്റെ മരണം; ക്രോണിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു 

ജില്ല വിട്ടുപോകരുതെന്നും പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് ജാമ്യം
മിഷേലിന്റെ മരണം; ക്രോണിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു 

കൊച്ചി: മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന് കോടതി ജാമ്യം അനുവദിച്ചു. കടുത്ത ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജില്ല വിട്ടുപോകരുതെന്നും പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് ജാമ്യം. ക്രോണിനുമേല്‍ ആത്മഹത്യാ പ്രേരണകുറ്റം, പോക്‌സോ അടക്കമുള്ള കേസുകളാണ് ചുമത്തിയത്. 

മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നായിരുന്നു മാതാപിതാക്കളുടെയും നാട്ടുകാരുടെയും വാദം. അതുകൊണ്ട് തന്നെ പഴുതടച്ച അന്വേഷണമായിരുന്നു ക്രൈബ്രാഞ്ചിന്റെത്. 

മാര്‍ച്ച് മാസം അഞ്ചിനാണ് മിഷേലിനെ കാണാതയത്. കച്ചേരിപടിയിലെ ഹോസ്റ്റലില്‍ നിന്നും കലൂര്‍ പള്ളിയിലേക്കെന്നുപറഞ്ഞുപോയ പെണ്‍കുട്ടിയെ കാണാതാവുകയും പിറ്റേദിവസം കായലില്‍ മരിച്ച നിലയില്‍ കാണുകയുമായിരുന്നു. 

മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ചത്തീസ്ഗഡിലായ ക്രോണിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. മിഷേലിന്റെ പെരുമാറ്റമാണ് മിഷേലിന്റെ മരണത്തിനിടയക്കായതെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com