ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വേണമെന്ന് കാനം രാജേന്ദ്രന്‍
Published: 30th March 2017 12:52 PM |
Last Updated: 30th March 2017 05:44 PM | A+A A- |

മൂന്നാര്‍: കേരളത്തിലെ ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൂന്നാറിലെ ഭൂമി കയ്യേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. കയ്യേറ്റത്തിനെതിരായ പുതിയ നിയമ നിര്‍മ്മാണം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും.
മൂന്നാറില്‍ ഹൈക്കോടതി വിധി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വേറെയൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ നില്‍ക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.