മാറ്റിയ എസ്എസ്എല്‍സി കണക്ക് പരീക്ഷ ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2017 10:07 AM |
Last Updated: 30th March 2017 04:55 PM | A+A A- |

ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് റദ്ദ് ചെയ്ത എസ്എസ്എല്‍സി കണക്കു പരീക്ഷ ഇന്ന് നടത്തും. ഉച്ചയ്ക്ക് 1.30നാണ് പരീക്ഷ. ഇന്നു നടത്താന്‍ ഉദ്ദേശിച്ചിരുന്ന മറ്റു ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല എന്നും അത് രാവിലെ നടക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ മാസം 10ന് നടന്ന പരീക്ഷയിലെ പതിമൂന്നോളം ചോദ്യങ്ങള്‍ കോപ്പിയടിക്കപ്പെട്ടവയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടത്തിയ കണക്കു പരീ്ക്ഷ റദ്ദക്കാനും വീണ്ടും നടത്താനും വിദ്യാഭ്യാസ വകുപ്പ തീരുമാനിച്ചത്.