ഹൈക്കോടതി കെട്ടിടത്തില്‍നിന്ന് എഴുപത്തിയെട്ടുകാരന്‍ ചാടി മരിച്ചു
Published: 30th March 2017 12:23 PM |
Last Updated: 30th March 2017 05:42 PM | A+A A- |

കൊച്ചി: ഹൈക്കോടതി കെട്ടിടത്തിനു മുകളില്‍നിന്ന് വയോധികന്‍ ചാടി മരിച്ചു. കൊല്ലം മുളവന സ്വദേശി ജോണ്‍സണ്‍ എന്ന എഴുപത്തിയെട്ടുകാരനാണ് മരിച്ചത്. ഇയാള്‍ അദാലത്തിന് എത്തിയതാണെന്നാണ് വിവരം.
ഹൈക്കോടതി കെട്ടിടത്തിന്റെ എട്ടാം നിലയില്‍നിന്നാണ് ഇയാള്‍ ചാടിയത്. ഒന്നാം നിലയിലെ ഇരുമ്പു ദണ്ഡില്‍ തട്ടി കാലുകള്‍ വേര്‍പെട്ട നിലയിലാണ് ജോണ്‍സണ്‍ താഴേക്കു പതിച്ചത്. എസ്ബിടി കെട്ടിടത്തിന്റെ മുമ്പിലായാണ് ജോണ്‍സണ്‍ വീണത്.
ഏതു കേസുമായി ബന്ധപ്പെട്ടാണ് ജോണ്‍സണ്‍ കോടതിയില്‍ എത്തിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.