എകെ ശശീന്ദ്രന്‍ വിഷയത്തില്‍ മംഗളം മാപ്പു പറഞ്ഞു; മുന്‍മന്ത്രിയെ കെണിയില്‍പ്പെടുത്തിയത് മാധ്യമ പ്രവര്‍ത്തക

എകെ ശശീന്ദ്രന്‍ വിഷയത്തില്‍ മംഗളം മാപ്പു പറഞ്ഞു; മുന്‍മന്ത്രിയെ കെണിയില്‍പ്പെടുത്തിയത് മാധ്യമ പ്രവര്‍ത്തക

കൊച്ചി:  ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മാധ്യമ പ്രവര്‍ത്തന രീതിയില്‍ ഖേദം പ്രകടിപ്പിച്ച് മംഗളം ചാനല്‍. മന്ത്രിയെ വിളിച്ചത് വീട്ടമ്മയല്ലെന്നും മാധ്യമ പ്രവര്‍ത്തകയായിരുന്നുവെന്നും മംഗളം സിഇഒ അജിത്ത് വ്യക്തമാക്കി. നടന്നത് സ്റ്റിംഗ് ഓപ്പറേഷനാണെന്നും അദ്ദേഹം അറിയിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല. ഖേദം പ്രകടിപ്പിച്ച് മംഗളം ചാനലില്‍ വീഡിയോ സന്ദേശം നല്‍കുകയായിരുന്നു. 
ചാനലിന്റെ എഡിറ്റോറിയല്‍ ടീമിലെ മുതര്‍ന്ന പ്രവര്‍ത്തകരക്കമുള്ള എട്ടംഗ ടീമാണ് വാര്‍ത്തയുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. ഈ വാര്‍ത്ത സൃഷ്ടിക്കുന്നതിനായി മംഗളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തന്ന സ്വയം മുന്നോട്ടുവരികയായിരുന്നു. ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും ഓപ്പറേഷന്‍ ചാനലിലെ മറ്റാര്‍ക്കും അറിയില്ലെന്നും അജിത് കുമാര്‍ വീഡിയോയില്‍ പറഞ്ഞു.

രാത്രി 9.30ന് ചാനലില്‍ പ്രത്യക്ഷ്യപ്പെട്ട സിഇഒ ശശീന്ദ്രനെതിരായ വാര്‍ത്ത നല്‍കിയതിന് ശേഷം പൊതു സമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്ന് ബാധ്യപ്പെട്ടു. നല്‍കിയ വാര്‍ത്തയിലൂടെയുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മാപ്പു ചോദിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സംഘടനകളോടും മാധ്യമ സമൂഹത്തോടും നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അജിത് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com