പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും കടുത്ത അതൃപ്തി, വിദ്യാഭ്യാസമന്ത്രി അമേരിക്കയിലേക്ക്

മന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരും പാര്‍ട്ടിയും കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം
പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും കടുത്ത അതൃപ്തി, വിദ്യാഭ്യാസമന്ത്രി അമേരിക്കയിലേക്ക്

കൊച്ചി;കഴിഞ്ഞ കുറെ നാളായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരുപോലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സി രവീന്ദ്രനാഥിനോട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും ഒരുപോലെ മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ അവമതിപ്പ് ഉണ്ടാക്കുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സി രവീന്ദ്രനാഥ് അമേരിക്കയിലേക്ക് പോകുന്നത്.

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് തൃശൂര്‍ രാമനിലയത്തില്‍ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സി രവീന്ദ്രനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. പതിനഞ്ച് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. അമേരിക്കയില്‍ പഠിക്കുന്ന മകന്റെ അടുത്തേക്ക് പോകുന്നുവെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. മന്ത്രിയെ കൊണ്ട് നിര്‍ബന്ധിത അവധിയെടുപ്പിച്ചതാണെന്നും സൂചനയുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒരു മന്ത്രിക്കെതിരെ ചെറിയ നടപടിയെടുത്താല്‍ പോലും ഇന്നത്തെ സാഹചര്യത്തില്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിക്കും. അതുകൊണ്ടാണ് സിപിഎം കടുത്തതീരുമാത്തിന് മുതിരാത്തത്.

എസ്എസ്എല്‍സി പരീക്ഷാ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ പതിനൊന്നാം ക്ലാസിലെ ജോഗ്രഫിയുടെ പരീക്ഷാ പേപ്പറും ചോര്‍ന്നതും സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു. മലപ്പുറത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ അതേപടി പ്രത്യക്ഷപ്പെട്ടതോടെയാണ് ചോര്‍ന്നതായി വ്യക്തമായത്. കൂടാതെ സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങളാണ് പരീക്ഷാ പേപ്പറില്‍ ഇടം പിടിച്ചത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ ബോര്‍ഡിലെ അംഗങ്ങളില്‍ നിന്നാണ് പേപ്പര്‍ ചോര്‍ന്നത്. ഇതിന് മന്ത്രി നല്‍കിയ വിശദീകരണവും ലാഘവത്തോടെയായിരുന്നു. മന്ത്രിയുടെ കര്‍ത്തവ്യബോധത്തിലുണ്ടായ കുറവിനെ കൊണ്ടല്ല ചോദ്യപേപ്പര്‍ ചോരാനിടയായതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com