പ്രാകൃതമായ സദാചാര പോലീസ് മനഃശാസ്ത്രം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത് സമൂഹത്തിനു ആപല്‍ക്കരമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

മാധ്യമങ്ങള്‍ നിര്‍വഹിക്കേണ്ട ദൗത്യം ഒളിഞ്ഞുനോട്ടത്തിന്റെതോ വ്യക്തിസ്വാതന്ത്ര്യഹത്യയുടേതോ അല്ല- ഈ കാലം ആവശ്യപ്പെടുന്നത് നിശിതമായ ജാഗ്രതയും തീഷ്ണമായ നീതിബോധത്തോടെയുള്ള അന്വേഷണങ്ങളുമാണ്
പ്രാകൃതമായ സദാചാര പോലീസ് മനഃശാസ്ത്രം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത് സമൂഹത്തിനു ആപല്‍ക്കരമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

കൊച്ചി: ഗതാഗത മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മാധ്യമപ്രവര്‍ത്തന രീതിക്കെതിരായാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ രാജിയെ തുടര്‍ന്ന് മുഖ്യമന്ത്രി ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മറ്റേതൊരു രാ ഷ്ട്രീയവിവാദത്തെയും പോലെ ഇതും .കെട്ടടങ്ങാനാണ് സാധ്യത. എന്നാല്‍ അങ്ങിനെ ഈ പ്രശ്‌നമവസാനിക്കുന്നത് ആ വാര്‍ത്ത ഉയര്‍ത്തിയ മാധ്യമനൈതികതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നങ്ങളോടുള്ള നിരുത്തരവാദപരമായ കണ്ണടക്കലാകുമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ പ്രശ്‌നം നിശിതമായ വിലയിരുത്തലിനും കര്‍ക്കശമായ അന്വേഷണത്തിനും വിധേയമാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ഇത്തരമൊരു വാര്‍ത്ത സംപ്രേഷണം ചെയ്തതിലൂടെ പ്രസ്തുത ചാനല്‍ മലയാളിയുടെ ഇപ്പോള്‍ തന്നെ അപകടകരമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന പൊതുബോധത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കമുള്ളവര്‍ കാണുന്ന ഒരു വാര്‍ത്താമാധ്യമം പാലിക്കേണ്ട മര്യാദകള്‍ പാലിച്ചില്ലെന്നു മാത്രമല്ല ഓരോ വാര്‍ത്തക്കും ഉണ്ടായിരിക്കേണ്ട വസ്തുനിഷ്ഠതയും സത്യബോധവും കൈയൊഴിയുകയും ചെയ്തിരിക്കുന്നു.

ടി.ജെ.എസ്. ജോര്‍ജ,് ആനന്ദ,് ബി.ആര്‍.പി. ഭാസ്‌കര്‍ സച്ചിദാനന്ദന്‍,ടി.വി.ആര്‍. ഷേണോയ,് എം. മുകുന്ദന്‍, എസ്. ജയചന്ദ്രന്‍ നായര്‍, സക്കറിയ, എന്‍. ആര്‍. .എസ്. ബാബു, എന്‍.എസ്. മാധവന്‍, എം.കെ. സാനു, സി. രാധാകൃഷ്ണന്‍, എം.ജി.എസ്. നാരായണന്‍, ബി രാജീവന്‍, സുഗതകുമാരി, എം എന്‍ കാരശ്ശേരി, അടൂര്‍ ഗോപാലകൃഷ്ണന്‍, സി.വി. ബാലകൃഷ്ണന്‍, ശശികുമാര്‍, സുനില്‍ പി. ഇളയിടം, സാറാ ജോസഫ്, സെബാസ്ത്യന്‍ പോള്‍, അഷിത, സി ഗൗരിദാസന്‍ നായര്‍, ഗ്രേസി, എന്‍.പി. രാജേന്ദ്രന്‍, അനിത തമ്പി, കെ വേണു, റോസ് മേരി ആഷാ മേനോന്‍, പ്രിയ എ.എസ,സന്തോഷ് എച്ചിക്കാനം, കെ.ആര്‍. മീര, ആര്‍. ഉണ്ണി, ശ്രീബാല കെ. മേനോന്‍, ശത്രുഘ്‌നന്‍, മാലാ പാര്‍വതി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. 

അധികാരദുര്‍വിനിയോഗത്തിന്റെയും ഭരണകൂടഭീകരതകളുടെയും ഇക്കാലത്ത് മാധ്യമങ്ങള്‍ നിര്‍വഹിക്കേണ്ട ദൗത്യം ഒളിഞ്ഞുനോട്ടത്തിന്റെതോ വ്യക്തിസ്വാതന്ത്ര്യഹത്യയുടേതോ അല്ല. ഈ കാലം ആവശ്യപ്പെടുന്നത് നിശിതമായ ജാഗ്രതയും തീഷ്ണമായ നീതിബോധത്തോടെയുള്ള അന്വേഷണങ്ങളുമാണ്. അത്തരം വലിയ ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും പരാജയപ്പെടുമ്പോള്‍ തോല്‍ക്കുന്നത് മലയാളിയും ഓരോ മലയാളിയുടെയും പൗരസങ്കല്പവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com