ഹണിട്രാപ്;വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി, പൊലീസ് അന്വേഷണം ഉണ്ടാകും

ഈ പരാതികളുടേയും സൈബര്‍ സെല്ലിലും മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷനിലും ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തില്‍ സംഭവത്തെ പറ്റി പൊലീസ് അന്വേഷണമുണ്ടാകും
ഹണിട്രാപ്;വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി, പൊലീസ് അന്വേഷണം ഉണ്ടാകും

മുന്‍മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ഫോണ്‍ സംഭാഷണത്തെ പറ്റി വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ പരാതികളുടേയും സൈബര്‍ സെല്ലിലും മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷനിലും ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തില്‍ സംഭവത്തെ പറ്റി പൊലീസ് അന്വേഷണമുണ്ടാകും. ഇന്നലെയാണ് മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ചാനലില്‍ നിന്ന് ഇന്നലെ രാജിവച്ച വനിതാ മാധ്യമപ്രവര്‍ത്തകയുടെ ഫെയ്‌സ് ബുക് പോസ്റ്റും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തെളിവായി നല്‍കിയിട്ടുണ്ട്. ഇതു ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്നു ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയുടെ  പ്രൈവറ്റ്‌ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. 

എകെ ശശീന്ദ്രൊപ്പം നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ മംഗളം സിഇഒ അജിത്കുമാര്‍ വ്യാപകമായി പ്രചരിപ്പിച്ചു എന്നു ചൂണ്ടി കാട്ടി മലപ്പുറം സ്വദേശിനി പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com