കൊട്ടിയൂര്‍ ബലാത്സംഗം; കുട്ടി ഫാ. റോബിന്റേത് തന്നെയെന്ന് ഡിഎന്‍എ ഫലം
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2017 07:33 AM |
Last Updated: 31st March 2017 10:49 AM | A+A A- |

കൊട്ടിയൂര്‍ പള്ളിയില്‍ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഫാ. റോബിന്‍ വടക്കുംചേരി തന്നെയെന്ന് ഡിഎന്‍എ ടെസ്റ്റില്‍ തെളിഞ്ഞു. കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ പിതാവ് ഫാ. റോബിനാണെന്ന് തെളിഞ്ഞത്.ഡിഎന്‍എ റിപ്പോര്‍ട്ട് പൊലീസിനും കോടതിക്കും കൈമാറി.
കേസില്‍ ഇതുവരെ ഫാ. റോബിന്‍ വടക്കുംചേരിയെ പിടിക്കാന്‍ സാധിച്ചിട്ടില്ല. വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ കേസിലെ പ്രതികളാണ്. എട്ടുപേര്‍ ഇതുവരെ കേസിന്റെ ഭാഗമായി കീഴടങ്ങി. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.