മന്ത്രിസ്ഥാനം;എന്‍സിപിയില്‍ ആശയക്കുഴപ്പം;അടിയന്തര എല്‍ഡിഎഫ് യോഗം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2017 08:34 AM |
Last Updated: 31st March 2017 11:29 AM | A+A A- |

തിരുവനന്തപുരം: ലൈംഗിക സംഭാഷണ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച എകെ ശശീന്ദ്രനെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വരണം എന്ന് എന്‍സിപിയില്‍ ഒരു വിഭാഗം. ഇതോടെ എന്‍സിപി നേത്യത്വം ആശയക്കുഴപ്പത്തിലായി. വിഷയത്തില്‍ അടിയന്തര തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പത്തുമണിയോടെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും.
മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കിയതെന്ന് സമ്മതിച്ച് സ്വകാര്യ ചാനല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതോടെ തോമസ് ചാണ്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നവര്‍ ശക്തമായി മുന്നോട്ട് വരികയായിരുന്നു.