മലപ്പുറം ജില്ലയെ ഒഴിവാക്കി വാഹന പണിമുടക്ക് ആരംഭിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2017 07:50 AM |
Last Updated: 31st March 2017 10:54 AM | A+A A- |

തിരുവന്തപപുരം: ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വാഹന തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ആരംഭിച്ചു. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നുണ്ട്. പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. പണിമുടക്കില്‍ നിന്ന് മലപ്പുറം ജില്ലയെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടക്കുന്നതുകൊണ്ടാണ് ഇത്. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇന്നു നടത്താനിരുന്ന പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ (സ്‌കൂള്‍ തലം) നാളത്തേക്കു മാറ്റി.24 മണിക്കൂറാണ് പണിമുടക്ക്.
സ്വകാര്യ ബസ്,ലോറി,ടാക്‌സി,ഓട്ടോ,ടാങ്കര്‍ തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.