ലാവ്‌ലിന്‍ കേസോ ഹൈക്കോടതിയുടെ രൂക്ഷപരാമര്‍ശമോ ജേക്കബ് തോമസിന്റെ മാറ്റത്തിന് ഇടയാക്കിയത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2017 09:28 PM |
Last Updated: 01st April 2017 11:28 AM | A+A A- |

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റാന്‍ ഇടയാക്കിയത് ഹൈക്കോടതിയുടെ തുടര്‍ച്ചയായ ഇടപെടാലാണെന്ന് ആക്ഷേപമുയരുന്നു. കൂടാതെ ചീഫ് സെക്രട്ടറി നല്‍കിയ സമഗ്രമായ റിപ്പോര്‍ട്ടും ജേക്കബ് തോമസിന് ചുവപ്പ് കാര്‍ഡ് കാണിക്കാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കിയെന്നാണ് സൂചനകള്‍. തുടര്‍ച്ചായി ജസ്റ്റിസ് പി ഉബൈദ് വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എ്ന്നാല്‍ ജസ്റ്റിസിന്റെ ഇടപെടല്‍ ഭരണഘടനാ ലംഘനമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. തന്റെ മുന്നില്‍ വന്ന കേസുകള്‍ പരിഗണിക്കുകയല്ലാതെ വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന പരാമര്‍ശം നടത്തുന്ന നടപടി അനുചിതമല്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
വിജിലന്‍സ് ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റാത്തത് എന്തുകൊണ്ടെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത് ഡയറക്ടറെ നിലനിര്‍ത്തി എങ്ങിനെ മുന്നോട്ട് പോകുമെന്നും കോടതി ചോദിച്ചിരുന്നു കൂടാതെ സംസ്ഥാനത്ത് വിജിലന്‍സ് അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചത്.
ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം, ബാര്‍ കോഴക്കേസ് എന്നീ കേസുകളിലും തുടര്‍ച്ചയായി വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആ കേസ് പരിഗണിച്ചതും ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചായിരുന്നു. വിജിലന്‍സിനെതിരായ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. കോടതി രാഷ്ട്രീയം കളിക്കാനുളള വേദിയല്ലെന്നും സര്‍ക്കാര്‍ മാറുന്നത് അനുസരിച്ച് വിജിലന്‍സിന്റെ നിലപാടും മാറുമോ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കോടതി രൂക്ഷമായി വിമര്‍ശിച്ച ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി തുടരുന്നത് കേസ് പരിഗണിക്കുന്ന വേളയില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഇടയാക്കിയെതെന്നാണ് അഡ്വ. എ ജയശങ്കര്‍ വ്യക്തമാക്കിയത്.
അതസമയം ജേക്കബ് തോമസിന്റെ അനാവശ്യ ഇടപെടലുകളാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ മുഖ്യമന്ത്രിയെ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട കേസുകളില്‍ ജേക്കബ് തോമസ് സ്വീകരിച്ച കര്‍ശന നിലപാടും അദ്ദേഹത്തിന്റെ സ്ഥാനമാറ്റത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും ജേക്കബ് തോമസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ പത്തുമാസമായി വിജിലന്‍സ് ഡയറക്ടറായി ചുമതല നിര്‍വഹിച്ച ജേക്കബ് തോമസിന്റെ പ്രകടനം തൃപ്തികരമല്ലെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ ചില കേസുകളില്‍ ജേക്കബ് തോമസ് നല്‍കിയ പ്രതീക്ഷകളും ചെറുതല്ല. ചില കേസുകളില്‍ പ്രതിപക്ഷത്തിന് അനുകൂലമായ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതും ജേക്കബ് തോമസിന്റെ സ്ഥാനമാറ്റത്തിന് ഇടയാക്കിയിട്ടുണ്ടെന്നാണ് ചില കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.