വിവാദ ചോദ്യപേപ്പറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ഉഷാ ടൈറ്റസിന്റെ ശുപാര്‍ശ
By സമകാലിക മലയാളം ഡസ്‌ക് | Published: 31st March 2017 03:26 PM |
Last Updated: 31st March 2017 04:51 PM | A+A A- |

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. കണക്കുപരീക്ഷയുടെ ചോദ്യപേപ്പര്‍ വിവാദം: കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് വിദ്യാഭ്യാസമന്ത്രിയ്ക്ക് ശുപാര്‍ശ കത്തയച്ചു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകരും സ്വകാര്യ ഏജന്‍സികളും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നടപടി വേണം. എസ്.സി.ഇ.ആര്‍.ടി. അധ്യാപകന് നല്‍കിയ ചോദ്യപ്പേപ്പറും അന്വേഷണപരിധിയില്‍ കൊണ്ടുവരണം. പ്രാഥമികാന്വേഷണത്തില്‍ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്താനായില്ല തുടങ്ങിയവയാണ് വിദ്യാഭ്യാസമന്ത്രിയ്ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് നല്‍കിയ ശുപാര്‍ശകളിലുള്ളത്.