വെബ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മാത്രമല്ല ദേശീയ സംസ്ഥാന പാതയോരത്തെ ബാറുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും സുപ്രീം കോടതി വിധി ബാധകം
Published: 31st March 2017 04:27 PM |
Last Updated: 31st March 2017 04:27 PM | A+A A- |

ന്യൂഡെല്‍ഹി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ പാതയോരങ്ങളില്‍ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ മദ്യശാല പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇനി ബാറുകളും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെയും ബാറുകള്‍ക്ക് പൂട്ടുവീഴും. നേരത്തെ ഉണ്ടായിരുന്ന സുപ്രീം കോടതി വിധി ബാറുകളെയും സ്റ്റാര്‍ഹോട്ടലുകളെയും ബാധിക്കില്ലെന്നായിരുന്നു കേരളത്തിന് കിട്ടിയ നിയമോപദേശം. പൊതുജനാരോഗ്യം മുന്‍ നിര്‍ത്തിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇവിടെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി
സുപ്രീം കോടതി വിധി കാര്യമായി ബാധിക്കുക കേരളത്തെയാണ്. കാരണം മറ്റ് ചിലസംസ്ഥാനങ്ങളില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് സപ്തംബറില്‍ ആയതുകൊണ്ട് അതുവരെ മദ്യശാലകള്‍ക്ക് ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ തുടരാനാകും. മുന്‍സിപ്പല്‍--പഞ്ചായത്ത് സ്ഥലങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധി 200 മീറ്ററാക്കി ചുരുക്കിയിട്ടുണ്ട്. ദേശീയ പാതയോരങ്ങളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി പ്രധാന നിര്‍ദേശമുണ്ടായിരിക്കുന്നത്.
ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന ആവശ്യവുമായി കേരളത്തില്‍ നിന്നും വെബ്‌കോയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഏപ്രില്‍ ഒന്നിന് മുമ്പ് ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്നതായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മദ്യശാലകള്‍ മാറ്റാന്‍ വെബ്‌കോയ്ക്ക് സാധിച്ചിരുന്നില്ല. മദ്യശാലകള്‍ മാറ്റുന്നതിനായി തീരുമാനം എടുത്തിരുന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പും, ആരാധനാലയങ്ങളും, വിദ്യാലയങ്ങളുമെല്ലാം മാറ്റുന്ന സ്ഥത്തുണ്ടായതിനാല്‍ സമയപരിധി നീട്ടി നല്‍കണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം.
സുപ്രീം കോടതി ഉത്തരവില്‍ മാറ്റമുണ്ടായില്ലെങങ്കില്‍ സംസ്ഥാന ദേശീയ പാതയോരത്തെ 157 വെബ്‌കോ ഔട്ട്‌ലെറ്റുകള്‍ അടയ്‌ക്കേണ്ടിവരും. കണ്‍സ്യൂമര്‍ ഫെഡിന്റെ 37 മദ്യഷോപ്പുകള്‍ പൂട്ടേണ്ടി വരും. കൂടാതെ ബാറുകളും സ്റ്റാര്‍ഹോട്ടലും അടച്ചിടും.