തോമസ് ചാണ്ടിതന്നെ മന്ത്രി

നാളെ വൈകിട്ട് നാലു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
തോമസ് ചാണ്ടിതന്നെ മന്ത്രി

തിരുവനന്തപുരം: എന്‍.സി.പിയുടെ മന്ത്രിയായി തോമസ് ചാണ്ടിതന്നെ. നാളെ വൈകിട്ട് നാലു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
ഫോണ്‍കെണിയെത്തുടര്‍ന്ന് എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനുപിന്നാലെ തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് ഉറപ്പായി. കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടി ആദ്യമായിട്ടാണ് മന്ത്രിയാവുന്നത്. എന്‍.സി.പി.യ്ക്ക് കൊടുത്ത ഗതാഗതവകുപ്പുതന്നെയായിരിക്കും തോമസ് ചാണ്ടിയ്ക്കും ലഭിക്കുക.
ഫോണ്‍കെണിയെത്തുടര്‍ന്ന് എ.കെ. ശശീന്ദ്രന്‍ രാജിവച്ചതോടെ ഏറെ അനിശ്ചിതത്വങ്ങളായിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനം ഏല്‍പ്പിക്കുന്നതില്‍ സി.പി.എമ്മിന് താല്‍പര്യമില്ലെന്ന മട്ടില്‍ വാര്‍ത്ത വന്നിരുന്നു. ഫോണ്‍കെണി ഉണ്ടാക്കിയതാണെന്ന് ചാനല്‍തന്നെ ഖേദപ്രകടനം നടത്തിയതോടെ ശശീന്ദ്രന്‍ തന്നെ തിരിച്ചെത്തുമെന്നും വാര്‍ത്തയുണ്ടായിരുന്നു. തിരികെയില്ലെന്ന് ശശീന്ദ്രന്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഉറപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ത്തന്നെ എന്‍.സി.പിയുടെ മന്ത്രി താനാണെന്ന് തോമസ് ചാണ്ടി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ എ.കെ. ശശീന്ദ്രന് നറുക്ക് വീഴുകയായിരുന്നു. രണ്ടരവര്‍ഷം ശശീന്ദ്രനും തുടര്‍ന്ന് തോമസ് ചാണ്ടിയും എന്ന രഹസ്യധാരണയുണ്ടാക്കിയായിരുന്നു ശശീന്ദ്രന്റെ മന്ത്രിസ്ഥാനം. എന്നാല്‍ പത്തുമാസം പൂര്‍ത്തിയാകുമ്പോഴേക്കുംതന്നെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം വിട്ടൊഴിഞ്ഞതോടെ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിനായി പിടിവലി തുടങ്ങി. ശശീന്ദ്രനും തോമസ് ചാണ്ടിയും മാത്രമാണ് എന്‍.സി.പിയുടെ എം.എല്‍.എമാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com