സുപ്രീംകോടതി വിധി ചരിത്രപ്രാധാന്യമുള്ളതാണെന്ന് വിഎം സുധീരന്‍

മദ്യലോബിക്ക് അനുകൂലമായ സര്‍ക്കാര്‍ നിലപാടിനെതിരായ വിധിയാണ് സുപ്രീം കോടതി വിധിയെന്നും സുധീരന്‍
സുപ്രീംകോടതി വിധി ചരിത്രപ്രാധാന്യമുള്ളതാണെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: സുപ്രീംകോടതി വിധി ചരിത്രപ്രാധാന്യമുള്ളതാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിയമപരമായ ബാധ്യതയുണ്ട്. നേരത്തെ സുപ്രീം കോടതി വിധിയില്‍ വ്യക്തതയില്ലെന്ന് കാട്ടി മദ്യലോബിക്ക് അനുകൂലമായ സര്‍ക്കാര്‍ നിലപാടിനെതിരായ വിധിയാണ് സുപ്രീം കോടതി വിധിയെന്നും സുധീരന്‍ പറഞ്ഞു. സുപ്രീം കോടതി വിധി നൂറ് ശതമാനം സ്വാഗതം ചെയ്യുന്നു.

സര്‍ക്കാര്‍ സാമ്പത്തിക നഷ്ടത്തിന്റെ കണക്കല്ല പങ്കുവെക്കണ്ടത്. സമൂഹത്തില്‍ കെടുതികള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത് മദ്യവും മയക്കുമരുന്നുമാണ്. കാലഘട്ടത്തിന്റെ അപകടം മനസിലാക്കാതെ മദ്യലോബിയുടെ താത്പര്യമാണ് സര്‍ക്കാര്‍ സംരക്ഷിച്ചത്. ഏജിയുടെ നിയമോപദേശം മറയ്ക്കുകയാണ് മദ്യലോബിക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്തതെന്നും വിഎം സുധീരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com