അവസാന നിമിഷം സെന്‍കുമാറിന്റെ നാടകീയ പിന്‍മാറ്റം; കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടില്ല

കേസ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനു തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അതില്‍നിന്ന് പിന്‍മാറുകയായിരുന്നു. സെന്‍കുമാര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് നടപടിയെന്ന് അഭിഭാഷകര്‍
അവസാന നിമിഷം സെന്‍കുമാറിന്റെ നാടകീയ പിന്‍മാറ്റം; കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടില്ല

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതിക്കു മുന്നില്‍ ഉന്നയിക്കുന്നതില്‍നിന്ന് ടിപി സെന്‍കുമാര്‍ അവസാന നിമിഷം നാടകീയമായി പിന്‍മാറി. കേസ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനു തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അതില്‍നിന്ന് പിന്‍മാറുകയായിരുന്നു. സെന്‍കുമാര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് നടപടിയെന്ന് അഭിഭാഷകര്‍ പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് പുനര്‍ നിയമനം നല്‍കണമെന്ന സുപ്രിം കോടതി ഉത്തരവ് നടപ്പാക്കത്തിന് എതിരെയാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. വിധി നടപ്പാക്കേണ്ട ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരെയാണ് ഹര്‍ജി. തിങ്കളാഴ്ച ഹര്‍ജി നല്‍കുമെന്ന വാര്‍ത്തകള്‍ക്കിടെ അപ്രതീക്ഷിതമായി ശനിയാഴ്ച തന്നെ സെന്‍കുമാര്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ശനിയാഴ്ച രാവിലെ നല്‍കിയ ഹര്‍ജിക്ക് ഉച്ചയോടെ സുപ്രിം കോടതി രജിസ്ട്രി നമ്പര്‍ നല്‍കിയിട്ടുണ്ട്. നമ്പര്‍ ലഭിച്ച കേസുകള്‍ കോടതിയില്‍ ലിസ്റ്റ് ചെയ്തില്ലെങ്കില്‍ പോലും അടിയന്തര സ്വഭാവം പരിഗണിച്ച് അഭിഭാഷകര്‍ക്ക് കോടതിയുടെ ശ്രദ്ധയില്‍ പെടുത്താം. ഇത്തരത്തില്‍ മെന്‍ഷന്‍ ചെയപ്പെടുന്ന കേസുകളില്‍ കാര്യമുണ്ടെന്നു തോന്നുന്ന പക്ഷം കോടതി അടിയന്തരമായി പരിഗണിക്കുകയും ചെയ്യും.

സെന്‍കുമാര്‍ കേസ് തിങ്കളാഴ്ച ലിസ്റ്റ ചെയ്യപ്പൈട്ടിരുന്നില്ല. എന്നാല്‍ കേസ് ജസ്റ്റിസ് മദര്‍ ബി ലോകുര്‍ അടങ്ങിയ ബെഞ്ചിനു മുന്നില്‍ മെന്‍ഷന്‍ ചെ്യ്യുമെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവെ വ്യക്തമാക്കിയിരുന്നു. സെന്‍കുമാറിനെ പുറത്തുന്ന തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഒരു ദിവസം മാതരമാണെടുത്തത്. പുനര്‍ നിയമനം നല്‍കാന്‍ എന്തുകൊണ്ടാണ് എട്ടു ദിവസത്തില്‍ കൂടുതല്‍ എടുക്കുന്നത് എന്നചോദ്യമാണ് ഇതില്‍ പ്രസക്തമയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

രാവിലെ കോടതി ചേര്‍ന്നപ്പോള്‍ മദര്‍ ബി ലോക്കുറിന്റെ ബെഞ്ചിന്റെ കോടതി മുറിയില്‍ സെന്‍കുമാറിന്റെ അഭിഭാഷകരായ ദുഷ്യന്ത ദാവെയും ഹാരിസ് ബീരാനും ഉണ്ടായിരുന്നു. എന്നാല്‍ കേസ് മെന്‍ഷന്‍ ചെയ്യുന്നതിനു തൊട്ടുമുമ്പായി ഇവര്‍ കോടതി മുറിയില്‍നിന്ന് പുറത്തെക്ക് ഇറങ്ങുകയായിരുന്നു. സെന്‍കുമാര്‍ പറഞ്ഞത് അനുസരിച്ചാണ് കേസ് മെന്‍ഷന്‍ ചെയ്യുന്നതില്‍ നിന്ന് പിന്‍വാങ്ങുന്നത് എന്നാണ് അഭിഭാഷകര്‍ പ്രതികരിച്ചത്.

നളിനി നെറ്റോയാണ് തന്റെ സ്ഥാന ചലനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും നിയമനം വൈകിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയാണ് എന്നുമാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com