കോണ്‍ഗ്രസുമായി കൂടണമെന്ന് ചില ഇടതുപക്ഷക്കാര്‍ പറയുന്നത് വങ്കത്തരം എംഎം മണി

കോണ്‍ഗ്രസുമായി കൂടണമെന്ന് ചില ഇടതുപക്ഷക്കാരുടെ അഭിപ്രായം വങ്കത്തരമാണെന്ന് എംഎം മണി - ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് പോകുന്ന സ്ഥിതി വിശേഷമാണെന്നും മണി
കോണ്‍ഗ്രസുമായി കൂടണമെന്ന് ചില ഇടതുപക്ഷക്കാര്‍ പറയുന്നത് വങ്കത്തരം എംഎം മണി

മൂന്നാര്‍: സിപിഐക്കെതിരെ വിമര്‍ശനവുമായി വീണ്ടും എംഎം മണി. കോണ്‍ഗ്രസുമായി കൂടണമെന്ന് ചില ഇടതുപക്ഷക്കാരുടെ അഭിപ്രായം വങ്കത്തരമാണെന്ന് എംഎം മണി പറഞ്ഞു. മൂന്നാര്‍ അനധികൃത കയ്യേറ്റവുമായി ബന്ധപ്പെട്ട് സിപിഐ നിലപാടുകളെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്ര്‌സ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മൂന്നാര്‍ കയ്യേറ്റമാഫിയയെ സഹായിക്കുന്നത് സിപിഎം ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എംഎം മണിയുടെ സിപിഐക്കെതിരെയുള്ള വിമര്‍ശനം. 

അതേസമയം കോണ്‍ഗ്രസിനെതിരെയും മണി രംഗത്തെത്തി.രാജ്യത്ത് കോണ്‍ഗ്രസ് അന്ത്യശാസം വലിക്കുകയാണെന്നും മണി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും റിക്രൂട്ടിംഗ് ഏജന്‍സിയായി മാറി. ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് പോകുന്ന സ്ഥിതി വിശേഷമാണെന്നും മണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com