റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു;ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ നടപടിയെന്ന് ഭക്ഷ്യമന്ത്രി

റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേയും, റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ആരോപിച്ചാണ് സമരം
റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു;ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ നടപടിയെന്ന് ഭക്ഷ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിച്ചു. റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേയും, റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ആരോപിച്ചാണ് സമരം. 

എന്നാല്‍ ജനങ്ങളെ ബുദ്ധിമുച്ചിലാക്കുന്ന തീരുമാനത്തിലേക്ക് റേഷന്‍ വ്യാപാരികള്‍ നീങ്ങിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതിലൂടെ റേഷന്‍ വിതരണ രംഗത്തെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.

ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയതിന് ശേഷം റേഷന്‍ വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഭക്ഷ്യവകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ കടുംപിടുത്തം തുടരുന്നുവെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com