തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ പാചകവാതകം നിലയ്ക്കും. എല്‍പിജി ഡ്രൈവര്‍മാരുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഡ്രൈവര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. ഇതോടെ ആറു പ്ലാന്റുകളില്‍ നിന്നുള്ള എല്‍പിജി വിതരണം തടസപ്പെടും. പാചകവാതക വിതരണം ഏകദേശം നിലയ്ക്കാനാണ് സാധ്യത. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് എല്‍പിജി ഡ്രൈവര്‍മാര്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ലേബര്‍ കമ്മീഷണര്‍ മുന്നോട്ട് വെച്ച കാര്യങ്ങള്‍ അംഗീകരിക്കാന്‍ തങ്ങള്‍ തയാറാണ് ഇനി വിട്ടുവീഴ്ചയ്ക്ക് തയാറാകേണ്ടത് ഉടമകളാണെന്നും ഡ്രെവര്‍മാരുടെ പ്രതിനിധി ഇബ്രാഹിം കുട്ടി അറിയിച്ചു. ഇനിയും എപ്പൊ വിളിച്ചാലും ചര്‍ച്ചയ്ക്ക് തയാറെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ