നാക്കുപിഴവിനു കാരണം രക്തത്തിലെ പഞ്ചസാര കുറഞ്ഞതെന്ന് തിരുവഞ്ചൂര്‍

ആരോഗ്യ പ്രശ്‌നത്തെ മനുഷ്യത്വ രഹിതമായാണ് എതിരാളികള്‍ഉപയോഗിച്ചതെന്ന് തിരുവഞ്ചൂര്‍
നാക്കുപിഴവിനു കാരണം രക്തത്തിലെ പഞ്ചസാര കുറഞ്ഞതെന്ന് തിരുവഞ്ചൂര്‍


തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ സമരത്തെക്കുറിച്ച് നിയമസഭയില്‍ സംസാരിച്ചപ്പോള്‍ ഉണ്ടായ നാക്കുപിഴയ്ക്കു കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അല്‍പ്പം വെള്ളം കിട്ടിയിരിന്നെങ്കില്‍ പരിഹരിക്കപ്പെടുമായിരുന്ന പ്രശ്‌നമാണ് അത്. ഇത്തരമൊരു ആരോഗ്യ പ്രശ്‌നത്തെ മനുഷ്യത്വ രഹിതമായാണ് എതിരാളികള്‍ ഉപയോഗിച്ചതെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

മൂന്നാറില്‍ മന്ത്രി എംഎം മണിക്കെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് തിരുവഞ്ചൂരിന് നാക്കുപിഴ വന്നത്. സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുന്നതിനിടെയായിരുന്നു അത്. പെമ്പിളൈ ഒരുമൈ എന്നു പറയാനാവാതെ തിരുവഞ്ചൂര്‍ തപ്പിത്തടഞ്ഞത് സഭയില്‍ ചിരിയുണര്‍ത്തി. 

സഭയിലെ തിരുവഞ്ചൂരിന്റെ പ്രസംഗം വന്‍തോതില്‍ ട്രോളിന് ഇരയാവുകയും ചെയ്തിരുന്നു. നേരത്തെ പലവട്ടം തിരുവഞ്ചൂരിനു പറ്റിയ നാക്കുപിഴവുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ  ചില നേതാക്കള്‍ തന്നെ നാക്കുപിഴവിനെതിരെ രംഗത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂര്‍ സഭയില്‍ അതിനെക്കുറിച്ച് വിശദീകരിച്ചത്. മനുഷ്യത്വരഹിതമായ വിമര്‍ശനങ്ങള്‍ രേഖകളില്‍നിന്നു നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com