സെന്‍കുമാറിന്റെ വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്‌; പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് ഉപയോഗിച്ചത് സെന്‍കുമാര്‍ ചോര്‍ത്തി നല്‍കിയതെന്ന സംശയത്തില്‍ സര്‍ക്കാര്‍

പൊലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ സര്‍ക്കാര്‍ നാളെ തിരുത്തല്‍ ഹര്‍ജി നല്‍കും. സെന്‍കുമാറിന്റെ പലനീക്കങ്ങളിലും സര്‍ക്കാരിന് അതൃപ്തി
സെന്‍കുമാറിന്റെ വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്‌; പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് ഉപയോഗിച്ചത് സെന്‍കുമാര്‍ ചോര്‍ത്തി നല്‍കിയതെന്ന സംശയത്തില്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരും മുന്‍ ഡിജിപി സെന്‍കുമാറും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. പൊലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ സര്‍ക്കാര്‍ നാളെ തിരുത്തല്‍ ഹര്‍ജി നല്‍കും. സെന്‍കുമാറിന്റെ പലനീക്കങ്ങളിലും സര്‍ക്കാരിന് അതൃപ്തിയുണ്ടായ സാഹചര്യത്തിലാണ് പുതിയ നീക്കം. കോടതി ഉത്തരവില്‍ തിരുത്തല്‍ വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സെന്‍കുമാര്‍ ചോര്‍ത്തിയ സര്‍ക്കാര്‍ രേഖകളാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് ഉപയോഗിച്ചതെന്നാണ് സര്‍കാരിന്റെ ആരോപണം

നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സെന്‍കുമാറിന്റെ നിയമനം ചര്‍ച്ചചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും നാളെ പരിഗണിക്കാന്‍ ഇടയില്ലെന്നാണ് സൂചന. സര്‍ക്കാര്‍ നിയമനടപടികളിലേക്ക് പോകുമ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇന്ന് നിയമസഭയില്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചെങ്കിലും അവസാനഘട്ടത്തില്‍ സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയതാണ് സെന്‍കുമാറിനെതിരായ നീക്കത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഡിജിപി സ്ഥാനത്ത് സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കാനാണ് സാധ്യത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com