സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയം

സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയം

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്; ജയം സിപിഎം പിന്തുണയോടെ

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ജയം. സിപിഎം പിന്തുണയോടെയാണ് എട്ടിനെതിരേ 12 വോട്ടുകള്‍ക്ക് മാണി ഗ്രൂപ്പ് ജയിച്ചത്. വോട്ടെടുപ്പില്‍ പിസി ജോര്‍ജ് വിഭാഗം വോട്ട് അസാധുവാക്കിയപ്പോള്‍ സിപിഐ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കോണ്‍ഗ്രസിന് എട്ട് വോട്ടുകള്‍ മാത്രമാണ് നേടാനായത്.

കെഎം മാണി ഇടതു പക്ഷത്തേക്കെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. അതേസമയം, കേരള കോണ്‍ഗ്രസിനെതിരേ കടുത്ത നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട്. കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. കേരള കോണ്‍ഗ്രസിന്റെത് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കി. ഇതിന് പിന്നില്‍ കളിച്ചത് ജോസ് കെ മാണിയാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോട്ടയത്ത് പ്രാദേശിക ധാരണ മാത്രമാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. 

പുതിയ രാഷ്ട്രീയ വഴിത്തിരിവുണ്ടായതോടെ കെഎം മാണി എല്‍ഡിഎഫിലേക്കെത്തുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായി. അടുത്ത ലോകസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇടതു മുന്നണിയില്‍ കെഎം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

അതേസമയം, മാണിക്കെതിരേയുള്ള കേസുകളില്‍ നിന്ന് കുറ്റവിമുക്തനാക്കിയശേഷമാകും മാണിയെ ഇടത് ചേരിയിലെത്തിക്കുക. മാണിക്കെതിരായ അഴിമതിക്കേസുകള്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുന്നതും ഇതിന്റെ ഭാഗമായാണെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com