ചിന്തിക്കുന്ന പുരുഷന് കാമം തോന്നുന്നത് സോഫ്റ്റായിട്ടുള്ള കുഞ്ഞിനോടായിരിക്കും; വീണ്ടും പെഡോഫൈല്‍ ഫര്‍ഹദിന്റെ ഫേസ്ബുക് കമന്റ്

ഈ കമന്റിനെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്
ചിന്തിക്കുന്ന പുരുഷന് കാമം തോന്നുന്നത് സോഫ്റ്റായിട്ടുള്ള കുഞ്ഞിനോടായിരിക്കും; വീണ്ടും പെഡോഫൈല്‍ ഫര്‍ഹദിന്റെ ഫേസ്ബുക് കമന്റ്

മഞ്ച് മിഠായി വാങ്ങിക്കൊടുത്ത് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയോടു കാമം തീര്‍ക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുഹമ്മദ് ഫര്‍ഹദ് വീണ്ടും അത്തരത്തിലുള്ള പോസ്റ്റുമായി രംഗത്ത്.  ഇത്തവണ ഒരു സുഹൃത്തിന്റെ പോസ്റ്റിന് താഴെയാണ് ഇയ്യാളുടെ കുട്ടികളോടുള്ള സമീപനം മാറിയിട്ടില്ല എന്ന് തെളിയിക്കുന്ന തരത്തിലുള്ള കമന്റ് വന്നിരിക്കുന്നത്. 
ചിന്തിക്കുന്ന പുരുഷന് കാമം തോന്നുന്നത് സോഫ്റ്റായിട്ടുള്ള ഒരു കുഞ്ഞിനോടായിരിക്കും എന്നാണ് ഇയ്യാളുടെ കണ്ടെത്തല്‍. 

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്:

സ്ഥാപിക്കാന്‍ എന്റെ കയ്യില്‍ പ്രൂഫൊന്നുമില്ലാത്ത ഒരു ചിന്ത പറയട്ടേ...ചിന്തിക്കുന്ന പുരുഷന് കാമം തോന്നുക മൂന്ന് തരം ആളുകളോടായിരിക്കും... ഒന്ന് സോഫ്റ്റായിട്ടുള്ള ഒരു കുഞ്ഞിനോട്, രണ്ട് ഉറച്ച ഒരു പുരുഷനോട്,മൂന്ന് സ്വന്തം ചിന്തയെ പ്രകോപിപ്പിക്കുന്ന ചിന്തിക്കുന്ന മറ്റൊരു തലച്ചോറിനോട്... ഇതല്ലാത്ത എല്ലാ കാമവും ചിന്തകൊണ്ട് നിലനില്‍ക്കുന്ന ഒരുത്തന് വ്യായാമമായി തോന്നും...ആനന്ദരഹിതമായ സ്വയം ഭോഗമാകും...(ഒബ്ജക്ടീവായിട്ട് വായിച്ചിട്ട് അലമ്പിന് വരവരുത് നേരമില്ല) 

ഈ കമന്റിനെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ നിലവില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ആ കേസുകളില്‍ ഒന്നില്‍പ്പോലും പൊലീസ് കൃത്യമായ അന്വേഷണം നടത്തുകയോ ഇയാളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല എന്നാണ് കേസ് കൊടുത്തിരിക്കുന്നവര്‍ പറയുന്നത്. ഇയാള്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത് എന്നും ഇവര്‍ പറയുന്നു. ഇതിനിടയിലാണ് വീണ്ടും ഫേസ്ബുക്ക് കമന്റുമായി ഇയാള്‍ രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com